അർദ്ധനഗ്നയായ ഒരു സ്ത്രീ ബാൽക്കണിയിൽ നിന്നും കാറിന്റെ മേൽക്കൂരയിലേക്ക് വീഴുന്ന നാടകീയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ അവർ ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും താഴേക്കു പതിക്കുകയായിരുന്നു

ഭാഗ്യവശാൽ അവർ വലിയ പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കറുത്ത സെഡാന്റെ മുകളിലേക്ക് യുവതി വീഴുകയും കാറിന്റെ മേൽക്കൂര തകരുകയും ചെയ്ത ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്

അജ്ഞാതയായ ചുവന്ന നിറമുള്ള മുടിയുള്ള സ്ത്രീ സെപ്റ്റംബർ അഞ്ചിന് തായ്‌വാനിലെ തായ്‌പേയിൽ കാമുകനുമായി സ്വകാര്യ നിമിഷം ആസ്വദിക്കുകയായിരുന്നു. ഒരു ഷർട്ടും അടിവസ്ത്രവും ധരിച്ച നിലയിലാണ് താഴേക്കു വീണത്. ഷോർട്ട്സ് കാലിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു

വീഡിയോ ദൃശ്യങ്ങളിൽ നിന്നും സ്ത്രീ വീഴ്ചയിൽ കടുത്ത വേദന അനുഭവിക്കുന്നതായി തോന്നുന്നു. അവർ മുതുകിൽ തടവുന്നത് കാണാം. അതിനു ശേഷം ഒരു യുവാവ് ഓടിയെത്തി സഹായം നൽകി എന്ന് ‘ഡെയിലി സ്റ്റാർ’ റിപ്പോർട്ടിൽ പറയുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞെട്ടിപ്പോയ ഒരു കാഴ്ചക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: “ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അവർ വീഴുന്നത് ഞാൻ കണ്ടില്ല, പക്ഷേ ഒരു വലിയ അപകടം നടന്നതായി മനസ്സിലായി. അവർ ഇതിനകം കാറിനു മുകളിലായിരുന്നു. ഒരു പുരുഷൻ അടുത്ത് വന്ന് അവരെ സഹായിച്ചു,” വ്യക്തി കൂട്ടിച്ചേർത്തു

തകർന്ന കാറിന്റെ മേൽക്കൂരയിൽ നിന്ന് യുവതിയെ കാമുകൻ സഹായിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവർക്ക് നട്ടെല്ലിന് ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ ഏതാനും ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്