കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തൃപ്പൂണിത്തുറയിലെ തീയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. സെക്കന്‍ഡ് ഷോ സമയത്ത് പതിനൊന്നോളം പേര്‍ വരുന്ന സംഘം നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തിലുള്ളത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് നിഗമനം. മോഷണം നടത്തിയവര്‍ ഹിന്ദിയില്‍ സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

ഏഴ് പേര്‍ മുഖംമൂടികള്‍ ധരിച്ച് ഏരൂര്‍ മേഖലയില്‍ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ ലഭിച്ചിരുന്നു. പതിനാലാം തിയതി പുലച്ചെ രണ്ട് മണിക്ക് ശേഷം എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. കമ്പിവടി പോലെയുള്ള ആയുധം ഒരാള്‍ അരയില്‍ തിരുകുന്നതും ദൃശ്യങ്ങളില്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് എതിര്‍വശത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകള്‍ സംഘം തല്ലിത്തകര്‍ക്കുന്നതും അതിനു ശേഷം ദൃശ്യങ്ങള്‍ പതിഞ്ഞ ക്യാമറ തകര്‍ക്കുന്നതും കാണാം.