ഗായകരെ കൊണ്ട് സമ്പുഷ്ടമാണ് ഡെര്‍ബി. സംഗീതത്തെ സ്‌നേഹിക്കുന്ന ഡെര്‍ബിയിലെ കലാകാരന്മാര്‍ ആസ്വാദകര്‍ക്കായി ഒരു കലാവിരുന്നൊരുക്കുന്നു. പതിനഞ്ചോളം ഗായകര്‍ ഒരുമിച്ച് ഒരു സ്റ്റേജിലെത്തുകയാണ്. വ്യത്യസ്ഥമായ മൂന്ന് ഭാഷകളില്‍ അവര്‍ പാടും. മലയാള സിനിമയുടെ ഉത്ഭവം മുതല്‍ രണ്ടായിരത്തി പതിനേഴ് വരെയുള്ള കാലങ്ങളില്‍ ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞു പോയവരുമായ സംവിധായകരുടെ ശുദ്ധസംഗീതമൊഴുകും. പ്രായഭേദമെന്യേ എല്ലാവരും പാടും.

ഡെര്‍ബിയിലെ ഗായകര്‍ക്കായി ഒരുക്കുന്ന ഈ സംഗീത വിരുന്ന് ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ജൂണ്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി മുതല്‍ പത്തു മണി വരെ ഡെര്‍ബിയിലെ ന്യൂ ചര്‍ച്ച് ഹാളിലാണ് ഈ സംഗീത വിരുന്ന് അരങ്ങേറുന്നത്. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായ ഈ സംഗീത നിശയില്‍ രചികരങ്ങളായ വിഭവങ്ങളുമായി നാടന്‍ തട്ടുകടയുണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഗീതമഴ പെയ്യുന്ന സമ്മറിലെ ഒരു സായാഹ്നത്തില്‍ പങ്കുചേരാന്‍ സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാ കലാകാരന്മാരേയും ഡര്‍ബിയിലേയ്ക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയ്ച്ചു.

വോയ്‌സ് ഓഫ് ഡെര്‍ബി നടക്കുന്ന ഹാളിന്റെ വിവരങ്ങള്‍..
New church Hall,
Norwood Ave,
Derby, DE23 6AN
Contact. Bijo Jacob 07533976433
Anil George 07456411198