ഏറെ കോളിളക്കം സൃഷ്ടിച്ച മലയാളത്തിലെ ആദ്യ നഗ്‌ന ചിത്രമായ ചായം പൂശിയ വീടിന് ഒടുവില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന് ഐ എഫ് എഫ് കെയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, ചിത്രത്തിലെ അവിഭാജ്യ ഘടകം എന്ന് പറയപ്പെടുന്ന നായികയുടെ നഗ്‌നതാ പ്രദര്‍ശനം സിനിമയുടെ തീയറ്റര്‍ പ്രദര്‍ശന മോഹങ്ങള്‍ക്ക് വിലങ്ങു തടിയായിരുന്നു.
നായികയെ പൂര്‍ണ്ണ നഗ്‌നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് പോലും നല്കാനാവില്ലെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റൊടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നേടുകയായിരുന്നു. ഈ വിജയം കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സതീഷ് ബാബുസേനന്‍ വ്യക്തമാക്കി.

satish-shooting

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമായി ഇതില്‍ പ്രധാനമായും 3 കഥാപാത്രങ്ങളാണ് ഉള്ളത്. ഇതില്‍ നായികാ കഥാപാത്രത്തിന്റെ 3 നഗ്‌ന സീനുകള്‍ ഉണ്ട്. ഇത് സിനിമയുടെ കഥാതന്തുവിനു ആവശ്യമായതിനാലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സീനുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ലെന്നും, പ്രസ്തുത സീനുകള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണം എന്നതുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗൗതം എന്ന വൃദ്ധനായ ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതിയെയും യുവാവിനെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബോളിവുഡ് നടി നേഹാ മഹാജനാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്

Related News

നിങ്ങള്‍ നഗ്നത ശ്രദ്ധിക്കേണ്ട സിനിമ ശ്രദ്ധിക്കൂ, ചായം പൂശിയ വീടിനെ കുറിച്ച് സതീഷ് ബാബു സേനന്‍