ലണ്ടൻ : ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, ന്യൂഇയർ 2023 ജാനുവരി 14ന് ശനിയാഴ്ച രാവിലെ 11മണി മുതൽ വൈകുന്നേരം 5 മണി വരെ വാൾസാൾ അൽഡ്രെടുജ് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തുകയുണ്ടായി. സെക്രട്ടറി ഷാജു മാടപ്പിള്ളി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ഷീജോ മൽപ്പാൻന്റ അദ്ധ്യക്ഷ പ്രസംഗത്തോടെ പൊതു യോഗം ആരംഭിച്ചു.തുടർന്ന് ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ, കലാപരിപാടികൾ, കുട്ടികളുടെ ഗെയിം മുതലായവ കൂട്ടായ്‌മക്ക് പുത്തൻ ഉണർവ് നൽകി.
ഫാദർ ബിജു പന്തല്ലൊക്കാരൻ ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടുർന്നുണ്ടായ യോഗത്തിൽ ഏരിയ കോ ഓർഡിനേറ്റർസ് ആയി നോട്ടിൻഹാമിൽ നിന്നുള്ള ബാബു ഔസെപ്പും, ലണ്ടനിൽ നിന്നും ഷീജോ മൽപ്പാനും, മാഞ്ചസ്റ്ററിൽ നിന്നും ജോയ് /ഷൈജിയും, ടെൽഫോഡിൽ നിന്നും ഷാജു മാടപ്പിള്ളിയും, വാൾസാളിൽ നിന്നും സൈബിൻ പാലാട്ടിയും, ബിർമിങ്ങാമിൽ നിന്നും ഷാജു ഔസപ്പും ചുമതലപ്പെടുത്തി.
മ്യൂസിക്കൽ ചെയർ മൽസരത്തിൽ ഫസ്റ്റ് എബിൻ ഷാജുവും, സെക്കന്റ് ജോയൽ ജിയോയും കരസ്തമാക്കി.വിഭവ സമൃദ്ധമായ നാടൻ വിഭവങ്ങളുമായി ടെൽഫോർഡിൽ നിന്നുള്ള മാത്യുച്ചായന്റെ ലൈവ് കിച്ചൺ സർവീസ് എല്ലാവരും ആസ്വദിച്ചു. ഈ വർഷത്തെ വാർഷിക ദിനം ജൂൺ 24 ശനിയാഴ്ച 10മണി മുതൽ 7മണി വരെ വാൾസാളിൽ നടത്താൻ തീരുമാനിച്ചു. ഈ വർഷത്തെ പ്രോഗ്രാം കോ കോർഡിനേറ്ററായി ടാൻസി പാലാട്ടി, ഷൈബി ബാബു, സിനി ബിജു എന്നിവരെ തിരഞ്ഞെടുത്തു. ട്രഷറർ ദീപ ഷാജു എല്ലാവർക്കും നന്ദി അർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് ഷീജോ മൽപ്പാൻ, ലണ്ടൻ, 07421264097.
സെക്രട്ടറി ഷാജു മാടപ്പിള്ളി, ടെൽഫോഡ്
07456417678.
ട്രെഷറർ ദീപ ഷാജു, ബിർമിഹാം, 07896553923.
Leave a Reply