ചാമ്പ്യൻസ്​ ട്രോഫി ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്​താനും ഞായറാഴ്​ച ഫൈനൽ പോരാട്ടത്തിൽ കൊന്പുകോർക്കുന്പോൾ ഇംഗ്ലണ്ടിൽ മാത്രം 2000 കോടിയുടെ വാതു​വെപ്പ്​ നടക്കുമെന്ന്​ റിപ്പോർട്ട്​. ചൂതാട്ടം ബ്രിട്ടനിൽ നിയമവിധേയമാണ്​. ഇത്​ വാതുവെപ്പ്​​ കൂടുതൽ നടക്കാൻ കാരണമാകുമെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആൾ ഇന്ത്യ ഗെയിമിങ്​ ഫെഡറേഷനാണ്​ ഇതു സംബന്ധിച്ച കണക്ക്​ പുറത്ത്​ വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യക്കാണ് വാതുവെപ്പുകാർക്കിടയിൽ ഡിമാന്റ് കൂടുതൽ​. അതുകൊണ്ട് തന്നെ ഇന്ത്യ ജയിക്കുമെന്ന്​ 100 രൂപക്ക്​ പന്തയം​ വെച്ചവർക്ക് ഇന്ത്യ ജയിച്ചാൽ 147 രൂപ ലഭിക്കും. വാതുവെക്കുന്നവർ കുറവായത് കൊണ്ട് തന്നെ പാക്കിസഥാന്​ അനുകൂലമായി പന്തയം വെച്ച്​ വിജയിച്ചാൽ 300 രൂപ ലഭിക്കും.

Image result for ind pak cricket gallery

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കുള്ള വാതുവെപ്പാണ് നടന്നത്. ഒരു ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വരുന്നത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ടു തന്നെയാണ് വാതുവെപ്പ് കൂടിയതും” ഗെയിമിങ് ഫെഡറേഷന്‍ സിഇഒ റോളണ്ട് ലാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

മത്സരഫലം വാതുവെപ്പിന്റെ ഒരു ഭാഗം മാത്രമാണ്. 10 ഓവറിനുള്ളിലെ മത്സരഫലം നിശ്ചയിച്ചും അതല്ലെങ്കില്‍ ടീം ടോട്ടല്‍ കണക്കുകൂട്ടിയും വാതുവെപ്പ് നടത്താം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണ്. പക്ഷേ ഇ-വാലെറ്റും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ലണ്ടനിലെ വെബ്‌സൈറ്റുകള്‍ വഴി ഇന്ത്യക്കാരും വാതുവെപ്പില്‍ പങ്കെടുക്കുന്നുണ്ട്.