മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരായി മാറിയിരിക്കുകയാണ് യമുന റാണിയും ഭര്‍ത്താവ് ദേവനും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയിലേക്ക് കൂടി എത്തിയതോടെ ദമ്പതിമാര്‍ ശ്രദ്ധിക്കപ്പെട്ടു.
വിവാഹ ദിവസത്തെ കുറിച്ചും അതിന് മുന്‍പ് നടന്ന കാര്യങ്ങളെ കുറിച്ചും യമുന പറഞ്ഞതൊക്കെ വൈറലായിരുന്നു.കല്യാണത്തിന്റെ തലേദിവസം വരെ ഞാന്‍ സത്യ എന്ന പെണ്‍കുട്ടി സീരിയലിന്റെ ലൊക്കേഷനില്‍ തിരക്കിലായിരുന്നെന്ന് യമുന പറയുമ്പോള്‍ കല്യാണത്തിന്റെ ബാക്കി കാര്യങ്ങളൊക്കെ ഞാനാണ് ചെയ്തതെന്ന് ദേവന്‍ പറയുന്നു. കല്യാണത്തിന് ഉടുക്കാന്‍ സാരി വേണ്ടേ എന്ന ചോദ്യത്തിന് മാമ്പഴപുളിശേരിയുടെ കളറുള്ള സാരി വേണമെന്ന് പറഞ്ഞു. അങ്ങനെ അത് തപ്പി നടക്കാത്ത സ്ഥലമില്ല. ഒടുവില്‍ എവിടുന്നോ അത് സംഘടിപ്പിക്കുകയായിരുന്നുവെന്ന് ദേവന്‍ പറയുന്നു.
അതേ സമയം വിവാഹം വളരെ രഹസ്യമാക്കി നടത്താനാണ് തീരുമാനിച്ചത്. ലൊക്കേഷനില്‍ പോലും മക്കളെയും കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മൂകാംബികയിലേക്ക് പോവുകയാണ്, രണ്ട് ദിവസത്തെ അവധി വേണമെന്നാണ് പറഞ്ഞത്. അങ്ങനൊരു ബ്രേക്ക് എടുത്താണ് താന്‍ പോയതെന്ന് യമുന പറയുന്നു. രണ്ടാം വിവാഹമല്ലേ, നമ്മള്‍ എന്ത് ആഘോഷമാക്കാനാണ്. ഒരു ചടങ്ങ് നടത്തി സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് മാത്രമേ കരുതിയുള്ളുവെന്ന് യമുന പറയുന്നു.
വിവാഹത്തിന് ദേവന്റെ സഹോദരിമാരും തന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് മക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് യമുന പറയുന്നു. കല്യാണം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരാള്‍ വിളിച്ചിട്ട് കല്യാണം കഴിഞ്ഞോന്ന് ചോദിക്കുന്നത്.അവര്‍ ഒരു സംശയം പോലെയാണ് ചോദിച്ചത്. ഒരു ഷൂട്ടിങ് ആയിരുന്നു എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി. പിന്നാലെ നിരവധി കോളുകള്‍ വന്ന് തുടങ്ങി. ഇതോടെ മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസിലായി. അങ്ങനെ സത്യം പറഞ്ഞെന്ന് യമുന പറയുന്നു.
എല്ലാ ദമ്പതിമാരെ പോലെയും ഞങ്ങള്‍ക്കിടയിലും വഴക്ക് ഉണ്ടാവാറുണ്ട്. ടിഷ്യു പേപ്പറിന്റെ പേരിലാണ് കൂടുതലും വഴക്ക് നടക്കുന്നത്. ബാത്ത്‌റൂമിലും കിച്ചണിലുമൊക്കെ ആള്‍ക്ക് ടിഷ്യു വേണമെന്നാണ് യമുന പറയുന്നത്. പിന്നെ ഡ്രൈവ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ വഴക്ക്. ഡ്രൈവ് ചെയ്യുന്ന തന്നെ നിയന്ത്രിക്കുന്നത് യമുനയായിരിക്കും. ആക്‌സിലേറ്റര്‍ മാറ്റ്, ഗിയര്‍ മാറ്റ് എന്നൊക്കെയുള്ള നിര്‍ദ്ദേശം സഹിക്കാന്‍ പറ്റില്ലെന്ന് ദേവന്‍ പറയുന്നു.
ഇനിയൊരു ഡേറ്റിങ്ങും ലിവിങ് ടുഗദറും ഉണ്ടാവില്ലെന്ന തീരുമാനം ഞാനെടുത്തിരുന്നുവെന്നാണ് യമുന പറയുന്നത്. പല ആലോചനകളും സുഹൃത്തുക്കളിലൂടെ വന്നിട്ടുണ്ട്. സംസാരിച്ച് നോക്കിയിട്ടുണ്ടെങ്കിലും അതൊന്നും റെഡിയായില്ല. നമ്മള്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ലല്ലോ ഇത്. പക്ഷേ കല്യാണക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്റെ മക്കള്‍ക്ക് അതൊരു സര്‍പ്രൈസോ ഞെട്ടലോ ഉണ്ടാക്കിയില്ല. ബാക്കിയൊക്കെ ദേവേട്ടനാണ് അവരോട് സംസാരിച്ചതെന്ന് യമുന പറയുന്നു.
Leave a Reply