വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം കണ്ടെത്തി; ലാൻഡർ കിടക്കുന്നത് ചെരിഞ്ഞ്, ഉയരുന്ന പ്രതീക്ഷയിൽ ഇസ്രോ….

വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം കണ്ടെത്തി; ലാൻഡർ കിടക്കുന്നത് ചെരിഞ്ഞ്, ഉയരുന്ന പ്രതീക്ഷയിൽ  ഇസ്രോ….
September 09 02:51 2019 Print This Article

ഓർബിറ്ററിലെ ഒപ്റ്റിക്കൽ ഹൈ റെസല്യൂഷൻ ക്യാമറ വിക്രം ലാൻഡറിന്റെ ചിത്രമെടുത്തു അയച്ചതോടെയാണ് ചർച്ചകളും പ്രതീക്ഷകളും വാനോളം ഉയരുന്നത്. ചിത്രത്തിൽ നിന്നും വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിന് നേരത്തെ തീരുമാനിച്ചിരുന്ന നിശ്ചിത സ്ഥലത്ത് നിന്ന് മാറി 500 മീറ്റർ അകലെയാണ് ലാൻഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. ലാൻഡർ തലകീഴായി വീണിരിക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇതു കാരണമാണ് സിഗ്നൽ ലഭിക്കാത്തതെന്നാണ് നിഗമനം. ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ലാൻഡർ കിടക്കുന്നത് ചെരിഞ്ഞാണെന്നാണ് മുൻ ഇസ്രോ മേധാവി പറഞ്ഞു.

ഓർബിറ്ററിലൂടെ വിക്രം ലാൻഡറിന് സന്ദേശം അയയ്ക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. നാസയുടെ ഓർബിറ്ററിന്റെ സഹായവും തേടുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും എത്രമാത്രം പ്രവർത്തിക്കുമെന്ന് ഡേറ്റാ വിശകലനത്തിനുശേഷം മാത്രമേ അറിയാൻ കഴിയൂ. വിക്രം ലാൻഡർ ചന്ദ്രനിൽ സ്ഥിതി ചെയ്യുന്നതിനെക്കുറിച്ച് ഇസ്രോയ്ക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞു.

തെർമൽ ഇമേജ് ക്യാമറ ഉപയോഗിച്ചാണ് ഓർബിറ്റർ ലാൻഡറിന്റെ ചിത്രം എടുത്തത്. എന്നാലും ലാൻഡറുമായി ഇതുവരെ ഒരു ആശയവിനിമയവും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വിക്രം ലാൻഡറിന് ഓർബിറ്ററിലൂടെ സന്ദേശം അയയ്ക്കാൻ ഇസ്‌റോ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ ലാൻഡറിന്റെ ആശയവിനിമയ സംവിധാനം പ്രവർത്തിപ്പിക്കാനാകും. ആശയവിനിമയം തിരികെ ലഭ്യമാക്കുന്നതിനായി ബെംഗളൂരുവിലെ ഇസ്രോ സെന്ററിൽ നിന്ന് വിക്രം ലാൻഡറിലേക്കും ഓർബിറ്ററിലേക്കും നിരന്തരം സന്ദേശം അയച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രോ ഗവേഷകര്‍ പറഞ്ഞു.

2.1 കിലോമീറ്റർ ഉയരത്തിൽ വിക്രം നേരത്തെ നിശ്ചയിച്ച പാതയിൽ നിന്ന് അകന്നുപോയത് എന്തുകൊണ്ടാണെന്ന് ഇസ്രോ ശാസ്ത്രജ്ഞർ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. വിക്രം ലാൻഡറിന്റെ വശത്ത് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചെറിയ 4 സ്റ്റിയറിങ് എൻജിനുകളൊന്നും പ്രവർത്തിച്ചിട്ടില്ല എന്നതും ഇതിനൊരു കാരണമായിരിക്കാം. ഇക്കാരണത്താൽ വിക്രം ലാൻഡർ അതിന്റെ നിശ്ചിത റൂട്ടിൽ നിന്ന് വ്യതിചലിച്ചു. മുഴുവൻ പ്രശ്നവും ഇവിടെ നിന്നാണ് തുടങ്ങിയത്. ഇതിനാൽ ശാസ്ത്രജ്ഞർ ഈ കാര്യവും പഠിക്കുന്നുണ്ട്. ഇതിനുപുറമെ ചന്ദ്രനുചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഓർബിറ്ററിലെ ഒപ്റ്റിക്കൽ ഹൈ റെസല്യൂഷൻ ക്യാമറയിൽ നിന്ന് (ഒഎച്ച്ആർസി) വിക്രം ലാൻഡറിന്റെ കൂടുതൽ ഫോട്ടോൾ എടുക്കുന്നുണ്ട്. ഈ ക്യാമറയ്ക്ക് ചന്ദ്ര ഉപരിതലത്തിൽ 0.3 മീറ്റർ അല്ലെങ്കിൽ 1.08 അടി വരെ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ കഴിയും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles