ബിജോ തോമസ് അടവിച്ചിറ

ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ. സി​പി​ഐ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ച​ങ്ങ​നാ​ശേ​രിയിൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പായിട്ടുണ്ട്. മാണി യുഡിഎഫ് ഒപ്പം നിന്നപ്പോൾ കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസിന് വേണ്ടി അവസാന നിമിഷം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ നിന്നും എൽഡിഎഫ് ഒപ്പം നിന്നു സ്വന്തം മണ്ഡലമായ ചങ്ങനാശേരി നേടിയെടുത്തു 100 ശതമാനം വിജയപ്രതീക്ഷയിലാണ് ജോബ് മൈക്കിളും എൽഡിഎഫും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ ജോ​സ് കെ. ​മാ​ണി​ക്ക് സി​പി​ഐ വി​ട്ടു ന​ൽ​കു​ക​യും ചെ​യ്യും. 13 സീ​റ്റി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ക. അ​തേ​സ​മ​യം, സി​പി​ഐ 25 സീ​റ്റി​ലാ​യി​രി​ക്കും രം​ഗ​ത്തി​റ​ങ്ങു​ക.

ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രു​തി​യ സീ​റ്റ് ച​ർ​ച്ച ച​ങ്ങ​നാ​ശേ​രി എ​ന്ന ഒ​റ്റ സീ​റ്റി​ൽ ത​ട്ടി​യാ​ണ് നീ​ണ്ടു​പോ​യി​രു​ന്ന​ത്. കോ​ട്ട​യ​ത്ത് ഇ​നി സി​പി​ഐ​ക്ക് വൈ​ക്കം മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം. ക​ണ്ണൂ​രി​ൽ സി​പി​ഐ​ക്ക് സീറ്റി​ല്ല.