1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ് ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ് ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയായി ചന്തയും അഞ്ചു വിളക്കും ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോളും വിരുന്നു എത്തുന്ന സിനിമകളിലൂടെ ആണ് ഇന്ന് ഇവിടം പുറംലോകം അറിയുന്നത്.
ചന്തയോട് അരകിലോമീറ്റർ ചേർന്ന് ഒന്നര കിലോമീറ്റെർ ചുറ്റളവിൽ കിടക്കുന്ന ദീപ് ഗ്രാമം ആണ് പറാൽ. ചുറ്റും നെൽ വയലുകളാൽ ചുറ്റപ്പെട്ട് അപ്പർ കുട്ടനാടൻ ഗ്രാമം. ചങ്ങനാശേരി പട്ടണവും മാർക്കറ്റു ആയി അരകിലോമീറ്റർ ദൂരം ഉള്ളു എങ്കിലും തികച്ചു ഗ്രാമത്തിന്റെ അന്തരീക്ഷം ആണ് പറാൽ. മാർക്കറ്റുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് നിലവിൽ കൃഷി ചെയ്യാതെ മാലിന്യക്കൂമ്പാരം ആയി മാറിക്കൊണ്ടിരിക്കുന്ന വയലുകൾക്കു നടുവിലൂടെയുള്ള ഒരു റോഡ് മാർഗം മാത്രം ആണ്. എവിടുന്നു മറ്റൊരു കുട്ടനാടൻ പ്രദേശമായ കുമരംക്കേരിയിലേക്കും റോഡ് മാർഗം പോകാം. രണ്ടു കിലോമീറ്റെർ ചുറ്റളവിൽ ദീപ്പോലെ ഏകദേശം 600 ഓളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ ഗ്രാമം ദിനംപ്രതി ചങ്ങനാശേരി മാർക്കെറ്റിലെയും നഗര പ്രദേശത്തെയും മാലിന്യ സംസ്കരണ ശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.ചങ്ങനാശേരി ചന്തയിൽ നിന്നും ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അരകിലോമിറ്ററോളം ദൂരം തരിശുപാടം നിറയെയും റോഡിലും കോഴിക്കടയിൽ നിന്നും തള്ളുന്ന അറവ് മനുഷ്യവിസർജ മാലിന്യം ഉൾപ്പെടെ നിറഞ്ഞുനാറിയിട്ടു വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.
അരകിലോമീറ്റർ ദൂരം മാത്രം പട്ടണവുമായി യാത്ര ഉള്ളതിനാലും കെഎസ്ആർടിസി ഒന്നിൽ കൂടുതൽ സർവീസുകൾ നടത്തുന്നില്ലതിനാലും നൂറുകണക്കിന് സ്കൂൾ കോളജ് ഓഫീസ് ജോലിക്കാർ രാവിലെ കാൽനടയായി വേണം ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ. കനത്ത ദുർഗന്ധം മൂലം വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ മേലാത്ത സ്ഥിതിയാണ് ഇവിടെ. പരാതികൾ പലപ്രാവിശ്യം വേണ്ടപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ചെങ്കിലും പ്രതികരണം വാക്കുകളിലും മുന്നറിയിപ്പുകളിലും ഒതുങ്ങുന്നതു അല്ലാതെ ശശോത പരിഹാരംഒന്നും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. ചങ്ങനാശേരി നഗരസഭയിൽ പെട്ട പകുതി പ്രദേശവും പറാൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം വാഴപ്പള്ളി പഞ്ചായത്തിന്റെ കിഴിലും ആയതിനാൽ രണ്ടിടത്തും നിന്നും തികഞ്ഞ അവഗണനയാണ് ഈ ഗ്രാമവാസികൾ അനുഭവിക്കുന്നത്. മറ്റൊരു വിളപ്പിൽ ശാലപോലെ ആയികൊണ്ടിരിക്കുന്ന പറാൽ ഗ്രാമവാസികൾ സഹികെട്ടു ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ…!
കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പാടങ്ങളിൽ കെട്ടിക്കിടന്ന അഴുകിപോകാത്ത കുട്ടികളുടെ നാപ്കിൻ പോലുള്ള വസ്തുക്കൾ ചാക്ക് കേട്ട് ഉൾപ്പെടെ ആണ് വീടിനുള്ളിലും പറമ്പിലേക്കും ഒഴുകി വന്നത്. കൊതുകും പകർച്ച വ്യാധിയും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ചെറിച്ചിലും ശാരീരിക അസ്വസ്ഥതകളും പതിവാണ്. ഇനിയും ദുരിതം അനുഭവിക്കാൻ ഞങ്ങൾക്കാവില്ലന്നു പറാൽ ദേശവാസികൾ ഒന്നായി പറയുന്നു. പ്രാരംഭ നടപടികൾക്കായി മുന്നറിയിപ്പ് ബോർഡുകളും സിസിടിവിയും സ്ഥാപിച്ചു കാത്തിരിക്കുകയാണ് അവർ. ഇനിയും അധികാരികൾ അവഗണിച്ച സ്വയം നിയമം കൈയിലെടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാകുമെന്നും അവർ പറയുന്നു
ബിജോ തോമസ് അടവിച്ചിറ
Leave a Reply