അപ്പച്ചൻ കണ്ണഞ്ചിറ

പീറ്റർബറോ: കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ മുഖമുദ്ര ചാർത്തിയിട്ടുള്ള ചങ്ങനാശ്ശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂൺ 21 ന് പീറ്റർബറോയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ സൗഹൃദ കൂട്ടായ്മകൾ, സംഗീതവിരുന്നുകൾ, വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ നേതാക്കൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതോടൊപ്പം, കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷ്യമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനപൂർവ്വം പരിചയപ്പെടാനും ഈ സംഗമം വേദിയാകും.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്തിക്കുന്നു .

Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough) Manoj Thomas:07846 475589
Jomon Mammoottil: 07930431445