ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ, ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരുന്ന കുടിയേറ്റ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ യുകെ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൈഗ്രേഷൻ സംവിധാനം പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും നെറ്റ് മൈഗ്രേഷൻ ഗണ്യമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വരാനിരിക്കുന്ന മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക സ്‌കിൽഡ് വർക്കേഴ്‌സിനെയാണ് . യുകെയിൽ ജോലി ചെയ്യാൻ വരുന്ന വിദേശ പ്രൊഫഷണലുകളെ ഈ മാറ്റം വലിയ തോതിൽ ബാധിക്കും. നിയമങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങൾക്ക് പിന്നാലെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികളും ലൈസൻസുള്ള സ്പോൺസറുകളും അവരുടെ നിയമന തന്ത്രങ്ങൾ ക്രമീകരിക്കേണ്ടതായി വരും.

മാറ്റങ്ങൾക്ക് മുന്നോടിയായി തൊഴിലുടമകൾ അവരുടെ സ്പോൺസർഷിപ്പ് ലൈസൻസുകൾ അവലോകനം ചെയ്യാനും, അവരുടെ ജോലിക്കാരുടെ ആവശ്യകത വിലയിരുത്താനും ഏറ്റവും പുതിയ ഇമിഗ്രേഷൻ മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ഉള്ള നിർദ്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നിരുന്നാലും ഇമ്മിഗ്രേഷൻ നിയമങ്ങളിലെ ഈ പുതിയ മാറ്റങ്ങൾ യുകെയിൽ ജോലി അവസരങ്ങൾ തേടുന്ന മലയാളികളെ സാരമായി ബാധിക്കും. നേഴ്‌സുമാർ, ഐടി പ്രൊഫഷണലുകൾ, എഞ്ചിനീയർമാർ, ഹോസ്പിറ്റാലിറ്റി തൊഴിലാളികൾ എന്നിവർ വിദേശത്ത് ജോലി ചെയ്യാൻ സ്‌കിൽഡ് വർക്കർ വിസയെയാണ് ആശ്രയിക്കുന്നത്. ഉയർന്ന ശമ്പള പരിധിയും കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും അവതരിപ്പിച്ചതോടെ ഇത്തരക്കാർക്ക് സ്പോൺസർഷിപ്പിന് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാകും.