ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷം മുതൽ ഇംഗ്ലണ്ടിൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാർത്ഥി വായ്പകളിൽ വൻ മാറ്റം. ഇംഗ്ലണ്ടിൽ ഒരു ബിരുദ വിദ്യാർത്ഥിയുടെ ട്യൂഷൻ ഫീസും താമസ ചിലവുകളും കൂടി £49,887 വരും, വെയിൽസിൽ ഇത് £45,494, നോർത്തേൺ അയർലൻണ്ടിൽ ഇത് £32,091 ഉം, സ്കോട്ട്ലൻണ്ടിൽ £27,775 ആണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് (NUS), യൂണിപോൾ ഹൗസിംഗ് ചാരിറ്റി എന്നിവയിൽ നിന്നുള്ള ഡേറ്റകൾ പ്രകാരം വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിനും താമസ സൗകര്യങ്ങൾക്കുമായി വളരെ വലിയൊരു തുക ഓരോ വർഷവും ചിലവഴിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതുകൂടാതെ ഭക്ഷണം, ഗതാഗതം, കോഴ്‌സ് മെറ്റീരിയലുകൾ, യാത്ര എന്നിവയ്ക്കും വിദ്യാർത്ഥികൾ തുക കണ്ടെത്തണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ ഉടനീളമുള്ള ട്യൂഷൻ ഫീസ് വ്യത്യസ്‌തമാണ്‌. ഇംഗ്ലണ്ടിൽ ട്യൂഷൻ ഫീസ് 9,250 പൗണ്ടാണ്, വെയിൽസിൽ ഇത് 9,000 പൗണ്ടാണ്. അതേസമയം സ്കോട്ട് ലൻണ്ടിൽ ഭൂരിപക്ഷം സ്കോട്ടിഷ് വിദ്യാർത്ഥികൾക്കും സൗജന്യമായി പഠിക്കാം. യുകെയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫീസ് £9,250 ആണ്. സാധാരണ പഠനാവശ്യത്തിനായി വീട്ടിൽ നിന്ന് അകന്ന് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങൾ പൊതുവെ വിലകുറഞ്ഞ് ലഭിക്കും.

2021-22ലെ കണക്കുകൾ പ്രകാരം സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള മുറികളുടെ ശരാശരി വാടക പ്രതിവർഷം £6,227 ആയിരുന്നു അതേസമയം സ്വകാര്യ മുറികൾക്ക് ഇത് £7,732 ആയിരുന്നു. രാജ്യത്തെ ഓരോ സ്ഥലങ്ങൾ അനുസരിച്ച് ഈ തുകയിൽ മാറ്റം ഉണ്ടാവുകയും ചെയ്യും. യുകെയിലെ മിക്ക വിദ്യാർത്ഥികളും വിദ്യാർത്ഥി വായ്പ എടുക്കുന്നവരാണ്. വായ്‌പകൾ ട്യൂഷൻ ഫീസ്‌, മെയിന്റനൻസ് ലോൺ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. മിക്ക ആളുകൾക്കും ട്യൂഷൻ ഫീസ് അടയ്ക്കാനായി ലോൺ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്‌സിന്റെ വാർഷിക ചെലവിന് തുല്യമായി പ്രതിവർഷം £9,250 വരെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകൾ ലക്ഷ്യമിട്ട് നൽകുന്ന മെയിൻറനൻസ് ലോൺ താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നൽകുന്ന ഒന്നാണ്. അതിനാൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും