മഹാ പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയില്‍ലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകള്‍ സഹായിച്ചപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതില്‍ 500 പൗണ്ട് നോര്‍ത്താംബറ്റണ്‍ മലയാളി അസോസിയേഷന്‍ നല്‍കി സഹായിച്ചു. രണ്ട്‌ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് നല്‍കി.
സരോജിനി- മുട്ടം, ബീനാ സത്യന്‍- പൊന്‍മുടി, സിബി- താന്നികണ്ടം, വിദ്യാ, ദിവാകരന്‍, അപ്പച്ചന്‍, മാത്യുകുട്ടി- ഉപ്പുതോട്. തുടങ്ങിയവര്‍ക്ക് തുക കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ പ്രളയ സഹായ നിധിയിലേക്ക് സഹായിച്ച ഏവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയില്‍ലാണ്. അതോടപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. അശ്വിന്റ പിതാവിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം ഉണ്ടങ്കിലും, പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുകയില്ല. ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ചാരിറ്റി വഴി ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
Leave a Reply