മോഹന്‍ലാലിനെ കുറിച്ചും മോശമായ രീതിയിലുള്ള പല ആരോപണങ്ങളും സിനിമയ്ക്കകത്തുണ്ട്.സിനിമയിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവും ആദ്യ നാളുകളില്‍ മോഹന്‍ലാലിന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്തിനേറെ, അമ്മവേഷത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയ്‌ക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേര് വച്ച് ഗോസിപ്പുകള്‍ പ്രചരിച്ചു. തന്റെ അനുഭവത്തില്‍ നിന്ന് ചിലത് പറയുകയാണ് നടി ചാര്‍മിള…ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് അങ്കിള്‍ ബണ്‍, പ്രിയപ്പെട്ട കുക്കു, കേളി, കാബൂളിവാല, കടല്‍, രാജധാനി, തിരുമനസ്സ്, അറേബ്യ, വിക്രമാദിത്യന്‍ വരെ 30 ഓളം മലയാള സിനിമകളില്‍ തമിഴ്‌നാട്ടുകാരിയായ ചാര്‍മിള അഭിനയിച്ചു.ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് തന്നെ മോഹന്‍ലാലിനൊപ്പമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ തങ്കം എന്ന കഥാപാത്രത്തെയാണ് ചാര്‍മിള അവതരിപ്പിച്ചത്. തുടര്‍ന്ന് അങ്കിള്‍ ബണ്ണിലും ചാര്‍മിള ലാലിനൊപ്പം അഭിനയിച്ചു.രണ്ട് ചിത്രങ്ങളില്‍ ഞാന്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയരുത്. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍.സെറ്റില് അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കും. അദ്ദേഹത്തെ കുറിച്ച് സ്ത്രീ താത്പരനാണെന്ന് പറയാന്‍ ഞാന്‍ അനുവദിക്കില്ല മെട്രോമാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാര്‍മിള.എന്നാല്‍ മലയാള സിനിമയില്‍ തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചാര്‍മിള മുമ്പൊരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്ന. കിടക്ക പങ്കിടാന്‍ വന്നാല്‍ അവസരങ്ങള്‍ നല്‍കാമെന്ന് സംവിധായകരും താരങ്ങളും പറഞ്ഞിട്ടുണ്ട് എന്നും മലയാളത്തില്‍ മാത്രമാണ് തനിക്ക് അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത് എന്നുമായിരുന്നു ചാര്‍മിള പറഞ്ഞത്.കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്. അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിയ്ക്ക് വിഷമമുണ്ട്.തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്.തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്‌നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമായിരുന്നു മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.