ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്.
അതിനിടെ നടി ഒരു പ്രമുഖ ടിവി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതാരകനാകുന്ന പരിപാടിയില്‍ അതിഥിയായി ചാര്‍മിള എത്തി. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം തനിയ്ക്ക് ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും പരിപാടിയില്‍ നടി തുറന്ന് പറഞ്ഞു. ചാര്‍മിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ :
13 ാം വയസില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. 20-ാം വയസിലും 30-ാം വയസിലും ദുരനുഭവമുണ്ടായിട്ടില്ല. എന്നാല്‍ ഈ 42-ാം വയസില്‍ ആദ്യമായി ചലച്ചിത്ര ലോകത്തുനിന്ന് ദുരനുഭവം നേരിട്ടു. ചാര്‍മിള പറയുന്നുകോഴിക്കോടായിരുന്നു ഷൂട്ടിങ്. 22 വയസുള്ള മുംബൈ പെണ്‍കുട്ടിയാണ് നടി. ഞാനും അസിസ്റ്റന്റും നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ വന്നു. അസിസ്റ്റന്റിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ മൂന്ന് പേരില്‍ ഒരാളുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം’എന്നാണ് പറഞ്ഞത്. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഈ സംഭവത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. അല്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്ത് പോകാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ സ്വന്തം കാശുമുടക്കി ചെന്നൈയിലേക്ക് തിരിച്ചു.അതേസമയം, ഏത് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദുരനുഭവമുണ്ടായത് എന്ന് വെളിപ്പെടുത്താനാവില്ലെന്നും ചാര്‍മ്മിള പറഞ്ഞു.