ഡോ. അശോക് കൃഷ്ണപിള്ള

ചെല്‍റ്റന്‍ഹാമിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാം (മാക്) ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 30ന്. സംഘടന രൂപീകൃതമായ ശേഷമുള്ള മൂന്നാമത്തെ ക്രിസ്മസ് ആഘോഷമാണ് നടക്കുന്നത്. ചെല്‍റ്റന്‍ഹാമിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ഈ ആഘോഷപരിപാടിയിലേക്കു മാക്കിലെ (MAC) എല്ലാ അംഗങ്ങളെയും ഒപ്പം മറ്റു അതിഥികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.

ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസിന്റെയും സജിന്‍ ജോജിയുടെയും മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് പരിപാടിയുടെ മുഖ്യാകര്‍ഷണം. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുള്ള കേരള സംസ്‌കാരത്തിനനുസൃതമായ വിവിധ പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്. ആഘോഷത്തിന് ശേഷം വിഭവസമൃദ്ധമായ അത്താഴവും ഉണ്ടായിരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ മാസം 21-ാം തിയതിയും 22-ാം തിയതിയും കരോള്‍ ഉണ്ടായിരിക്കുന്നതാണ്. കരോള്‍ സംഘടനയുടെ എല്ലാ അംഗങ്ങളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ക്രിസ്മസിന്റെയും, പുതുവത്സരത്തിന്റെയും സന്ദേശം കൈമാറുകയും ചെയ്യുന്നതാണ്. പാട്ടും, സംഗീതവും, നൃത്തവും, ഒപ്പം കേരത്തനിമയൂറുന്ന ഭക്ഷണവുമായിരിക്കും ഈ രണ്ടു ദിവസ കരോളിന്റെ പ്രധാന ആകര്‍ഷണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016 ഇല്‍ ആണ് മാക് (MAC) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന രൂപീകൃതമാവുന്നത്. ചെല്‍റ്റന്‍ഹാമിലെ ബഹുമാനപ്പെട്ട മേയര്‍, ക്രിസ് റൈഡര്‍ 2016 ഒക്ടോബര്‍ 23 നു ഔദ്യോഗികമായി ഈ സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ സംഘടനക്ക് ബക്കിങ്ഹാം കൊട്ടാരത്തില്‍ ബഹുമാനപ്പെട്ട രാജ്ഞിയുടെ അനുഗ്രഹാശ്ശിസുകള്‍ ലഭിക്കുകയുണ്ടായി. അതിനു ശേഷം എല്ലാ വര്‍ഷവും വിദേശ മലയാളികളുടെ കൂടിചേരലിനും, സൗഹൃദം പങ്കുവെക്കാനും ഉള്ള വേദികളായി സംഘടന വിവിധ പരിപാടികള്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും ഇത്തരമൊരു ഊഷ്മളമായ ഒത്തൊരുമയ്ക്കു വേദിയാകും എന്ന് സംഘടനക്ക് പൂര്‍ണ ബോധ്യമുണ്ട്.

ഈ ആഘോഷവേളയിലും MAC കേരളത്തിലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ട്‌പ്പെട്ട നമ്മുടെ സഹോദരങ്ങളെ സ്മരിക്കുന്നു ഒപ്പം ഈ ദുരന്തത്തെ അതിജീവിച്ചവര്‍ക്കു സര്‍വ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.