ഡിവോഷണൽ ആൽബങ്ങളുടെ ചരിത്രത്തിലാദ്യമായി മലയാളത്തിൽ നിന്നും ഒരു ട്രാൻസ് വുമൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഗാനം പുറത്തിറങ്ങി. ‘ചേർത്തണയ്ക്കാൻ ‘ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി ഷോർട്ട് ഫിലിമുകളും സംഗീത ആൽബങ്ങളും ഒരുക്കി ശ്രദ്ധേയനായ രജനീഷ് രാമകൃഷ്ണൻ ആണ് . രചന നിർവഹിച്ചിരിക്കുന്നത് റൊസീന പി. റ്റി. യും സംഗീതം മഹാദേവ് കൃഷ്ണമൂർത്തിയുമാണ്.

 

ഗാനത്തിന്റെ ആശയവും ആലാപനവും യുകെയിൽ താമസമാക്കിയ ഡോ. ഷെറിൻ ജോസ് ആണ് . വരികളോടും സംഗീതത്തോടും പരമാവധി നീതിപുലർത്തി അഭിനയിച്ചിരിക്കുന്നത് ട്രാൻസ് വുമണായ ജോത്സന രതീഷ് ആണ് .

ക്യാമറ വിഷ്ണുരാജനും, എഡിറ്റിംഗ് ജോസ് അറുകാലിലും നിർവഹിച്ചിരിക്കുന്നു. തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് മോഹൻ പെരിങ്ങഴ ആണ് , കലാസംവിധാനം അനീഷ് കെ.എസ് . , മേക്കപ്പ് രതീഷ് . അസിസ്റ്റൻറ് അഭിജിത്ത് .

ആൽബത്തിന് പറ്റി റൊസീന പി. റ്റി. യുടെ വാക്കുകൾ

ചേർത്തണയ്ക്കാൻ ‘ നിന്റെ അവസ്ഥ എന്തായിരുന്നാലും,ജീവിത ഭാരങ്ങൾ ഒന്നൊഴിയാതെ നിന്നെ കണ്ണീർ കയത്തിൽ ആഴ്ത്തിയാലും ,നീ കരഞ്ഞു വിളിക്കുമ്പോൾ കൈനീട്ടി തരുവാൻ ഒരു തമ്പുരാൻ നിനക്കുണ്ട് . കണ്മുൻപിൽ കണ്ട ജീവിതയാഥാർത്ഥ്യങ്ങൾ വരികളിൽ പകർത്തിയതാണ് ‘ചേർത്തണയ് ക്കാൻ ‘എന്ന ഈ ആൽബം .ഡോക്ടർ ഷെറിൻ ജോസിന്റെ ചാനലിൽ ആദ്യമായി റിലീസ് ചെയ്യുന്നു ചേർത്തണയ്ക്കാൻ എന്ന ക്രിസ്തീയ ഭക്തിഗാനം. മഹാദേവ് കൃഷ്ണമൂർത്തിയാണ് ഇതിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് . ഈ ഗാനത്തിന് പിന്നിലെ എല്ലാ പ്രയത്നങ്ങളും എത്തിനിൽക്കുന്നത് ഡോക്ടർ ഷെറിൻ ജോസിൽ ആണ് . ഇതിലെ കഥയും ആവിഷ്കാരവും എല്ലാം ഷെറിന്റെ മനസ്സിൽ വിരിഞ്ഞ ആശയങ്ങളാണ് . ഒരു മഷി തണ്ടായി ഞാനും ഒപ്പമുണ്ട് .എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് റീലീസ് ചെയ്യുന്നു .’ചേർത്തണയ്ക്കാൻ ‘.