ചെസ്റ്റർ( യുകെ): ചെസ്റ്റർ നഗരവീഥികളിൽ ജീസസ് യൂത്ത് അംഗങ്ങളും ചെസ്റ്റർ മലയാളി കത്തോലിക്ക കൂട്ടായ്മ അംഗങ്ങളും ചേർന്ന് പീഡാനുഭവ സ്മരണ പുതുക്കി. സിറ്റി കൗൺസിലിന്റെ അനുമതിയോടെ ചെസ്റ്റർനഗര മധ്യത്തിൽ കുരിശിന്റെ വഴിയും കുട്ടികളുടെ നേതൃത്വത്തിൽ പീഡാനുഭവ ദൃശ്യാവിഷ്കരണവും ശനിയാഴ്ച ചെസ്റ്റർ സിറ്റി സെൻററിൽൽ സംഘടിപ്പിച്ചു . നൂറുകണക്കിന് ആളുകൾ നഗരവീഥികളിൽ കാഴ്ചക്കാരായി ഒത്തുകൂടി.
വിശുദ്ധ വാരത്തിനു മുന്നോടിയായി പൊതു ജനങ്ങളിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഉയർത്തികൊണ്ട് നിരവധി ആളുകൾ ഭക്തയാദരങ്ങളോടെ പരിപാടിയിൽ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളുടെ ദൃശ്യാവിഷ്കരണം കുട്ടികൾ നടത്തിയപ്പോൾ, കണ്ടു നിന്നവർക്ക് അത് ഹൃദ്യയനുഭവമായി.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ചെസ്റ്ററിൽ പ്രവർത്തനമാരംഭിച്ച കേരളത്തിൽ രൂപീകരിച്ച അന്തർദേശീയ കത്തോലിക്ക മിഷനറി മുന്നേറ്റമായ ജീസസ് യൂത്ത്. യുവജനങ്ങളെയും,കുടുംബങ്ങളെയും കുട്ടികളെയും കേന്ദ്രീകരിച്ചു പ്രാർത്ഥന കൂട്ടായ്മകളും റസിടെൻഷ്യൽ റിട്രീറ്റുകളും നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Co-കോർഡിനേറ്റർ
ട്രൂമാൻ ജോസഫ് –
+447570668636
സ്റ്റീഫൻ ജെയിംസ്
+447915160155
Leave a Reply