മകന്റെ സഹപാഠിയും അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി പിഎസ് ഷിജു(42) ആണ് പൊലീസിന്റെ പിടിയിലായത്.

പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലുമായി പീഡിപ്പിച്ചതായാണ് കേസ്. രണ്ടു ദിവസം പീഡനം നടന്നതായാണ് പൊലീസ് നന്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാകരാണ് കുട്ടിയില്‍ നിന്ന് പീഡന വിവരം മനസിലാക്കിയത്. അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം കേസായതോടെ പ്രതി ഷിജു ഒളിവില്‍ പോയി. തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്നാണ് ഇയ്യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ വി പി മോഹന്‍ലാല്‍, എസ്‌ഐ ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.