ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ഈസ്റ്റ് ലണ്ടനിൽ ഫ്ലാറ്റിൽ നിന്ന് വീണ് കുട്ടി മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കെന്നിംഗ്ടണിലെ ഹോട്സ്പർ സ്ട്രീറ്റിലെ ഫ്ലാറ്റിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4. 23 നാണ് സംഭവത്തെ കുറിച്ച് അത്യാഹിത വിഭാഗത്തിൽ വിവരമറിഞ്ഞത്. ഉടൻ തന്നെ ലണ്ടൻ ആംബുലൻസ് സേവനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സംഭവത്തിൽ സംശയിക്കുന്നതായി ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

അപകടത്തിൽ മരിച്ച കുട്ടിയുടെ പ്രായം എത്രയാണെന്നോ ആൺകുട്ടിയാണെന്നോ പെൺകുട്ടിയാണെന്നോ എന്ന് തുടങ്ങിയ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ വോക്‌സ്‌ഹാളിലെ ലേബർ എംപിയായ ഫ്ലോറൻസ് എഷലോമി അപകടത്തിൽ പെട്ടത് ആൺകുട്ടിയാണെന്ന സൂചന നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈസ്റ്റ് ലണ്ടൻ ടവർ ബ്ലോക്കിൻ്റെ 15-ാം നിലയിലെ അടുക്കളയിലെ ജനലിൽ നിന്ന് വീണ് അഞ്ച് വയസുകാരനായ ആലിം അഹമ്മദ് മരിച്ചത്.