ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ നഗരത്തിലെ ഈസ്റ്റ് ഭാഗത്തുള്ള ന്യൂഹാമിലെ അപ്പാർട്ട്മെന്റിൽ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാർക്കിംഗ് റോഡിലെ ഫ്ലാറ്റിൽ രാസവസ്തുവിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരിൽ ഒരാളാണ് പിന്നീട് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്ന് സമീപ വീടുകളിൽ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാർ, മില്ല്‌വാൾ, യൂസ്റ്റൺ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വിഷവാതകം നിർവീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 4.23ഓടെ ആണ് പൂർത്തിയായത്.

സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. വീടൊഴിഞ്ഞവർക്കായി ന്യൂഹാം കൗൺസിൽ താൽക്കാലിക താമസ സ്ഥലം ഒരുക്കിയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായ കുട്ടിയുടെ കുടുംബത്തോട് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.