പത്തനംതിട്ട ഏഴംകുളത്ത് പാറമടയിലെ വെള്ളക്കെട്ടിൽ വീണ് ബന്ധുക്കളായ രണ്ട് കുട്ടികൾ മരിച്ചു. പാലാ സ്വദേശി ഷാബുവിന്റെ മകൻ അമിതും എറണാകുളം ചിറ്റൂർ സ്വദേശി സൊയൂസിന്റെ മകൾ അന്നയുമാണ് മരിച്ചത്. കുന്നിടയിലെ ബന്ധുവീട്ടിലെത്തിയ ഇരുവരും പാറക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പാറമടയിൽ കുളിക്കുന്നതിനിടെ ഇരുവരും കയത്തിൽപ്പെടുകയായിരുന്നു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ അമിത്ത് വെള്ളക്കെട്ടിൽ താഴുന്നത് കണ്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യം അമിത്തിനെയും തുടർന്ന് അന്നയെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി അടൂർ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. കഴി‍ഞ്ഞദിവസമാണ് വേനലവധി ആഘോഷിക്കാൻ ഇരുവരും കുന്നിടയിലെ ബന്ധുവീട്ടിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ജില്ലയിലെ വെള്ളക്കെട്ടിൽവീണുള്ള  അഞ്ചാമത്തെ ദുരന്തമാണിത്‌