റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ മാറി മാറി വരുന്ന ഓരോ ജില്ലകളിലേയും സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലും രസകരമായ കമന്റുകളുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തും. മഴകണ്ടാൽ അവധി ഉണ്ടോ എന്നറിയാൻ കളക്ടറുടെ പേജ് ഇടക്കിടെ സന്ദർശിക്കുന്ന വിദ്യാർഥികളും കുറവല്ല.

അത്തരത്തിൽ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. അവധി ഇല്ല എന്ന് അറിയിച്ചു കൊണ്ട് ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് ഇട്ട പോസ്റ്റാണ് ഇത്. മഴയുടെ പശ്ചാത്തലത്തിൽ അവധി ഉണ്ടാകുമെന്ന് വിചാരിച്ച് പല കോണിൽ നിന്നും അന്വേഷണങ്ങൾ എത്തിയപ്പോൾ കളക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, അവധി ഇല്ല ഗയ്സ്’ എന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ. എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം’ എന്നായിരുന്നു പോസ്റ്റ്.

ഇതിന് വരുന്ന കമന്റുകളാണ് അതിലും രസകരം. മഴ മാറിയിട്ടില്ല, ചിന്തിക്കാൻ സമയമുണ്ടെന്ന് ഒരു ഉപയോക്താവ് എഴുതി. ഇത് വെല്ലാത്തൊരു ചതിയായിപ്പോയെന്ന് മറ്റൊരാൾ എഴുതി.