ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ആം ജന്മദിനമാണ് ഇന്ന്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്രു ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു. കുട്ടികളോട് ഇടപഴുകാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന നെഹ്രു ധരിക്കുന്ന വസ്ത്രത്തില്‍ റോസാ പൂവ് എന്നുമുണ്ടാകുമായിരുന്നു.

മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. അവരെ സ്‌നേഹിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

        മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര  

ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.