സിനിമാതാരങ്ങളുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും ഒന്നും പുതിയ സംഭവമല്ല. വേര്‍പിരിഞ്ഞ ശേഷം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അങ്ങനെ തന്നെ. അത്തരത്തില്‍ ചിമ്പുവിനെതിരെ ആരോപണവുമായി എത്തിരിക്കുകയാണു ഹന്‍സിക. പിരിഞ്ഞ സമയത്തു ചിമ്പു ഹന്‍സികയ്ക്കെതിരെ കാരണങ്ങള്‍ നിരത്തിരുന്നു. എന്നാല്‍ ഹന്‍സിക ഇതിനേക്കുറിച്ചു കാര്യമായി പ്രതികരിച്ചിരുന്നില്ല. വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ ജീവിക്കുമെന്നും ആ സമയങ്ങളില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഒരു സിനിമയുടെ ആയുസ് പോലും ആ പ്രണയബന്ധത്തിന് ഉണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!