ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണ് ഗൽവാനിൽ നിന്ന് ചൈന പിടികൂടിയത്. ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു ഇന്ത്യൻ ആർമിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്. ജയശങ്കറും ഇന്നലെ വരെ പറഞ്ഞത്.
ചൈനയുമായുള്ള സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം വൈകീട്ട് അഞ്ചിന് ചേരും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. ഒന്നര മാസത്തോളമായി നിലനിൽക്കുന്ന അതിർത്തിയിലെ സംഘർഷാവസ്ഥ സർക്കാർ ജനങ്ങളോട് വിശദീകരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുന്നു. നിലവിലെ സാഹചര്യം, തുടർ നടപടികൾ എന്നിവ പ്രധാനമന്ത്രി വിശദീകരിക്കും. ആംആദ്മി പാർട്ടിയെയും ആർജെഡിയെയും ക്ഷണിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply