ചൈനീസ് സൂപ്പർമാൻ’ എന്നറിയപ്പെടുന്ന വു ​യോം​ഗിം​ഗ് (26) സാഹസിക പ്രകടനത്തിനിടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. 62 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ന്നു സാ​ഹ​സി​ക അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ ചൈ​നീ​സ് അ​ഭ്യാ​സി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ക്കുകയായിരുന്നു.

ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ അ​ഭ്യാ​സം ന​ട​ത്ത​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​ൾ അ​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കൈ​വി​ട്ടു നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. 15 സെ​ക്ക​ന്േ‍​റാ​ളം പിടിച്ചു കയറാൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വു​വി​ന്‍റെ ശ്ര​മം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു. ന​വം​ബ​ർ എ​ട്ടി​നാ​ണ് ഈ ​അ​പ​ക​ട​മു​ണ്ടാ​യ​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വു​വി​ന്‍റെ കാ​മു​കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ ഈ ​സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വെ​യ്ബോ​യി​ൽ വു​വി​ന്‍റെ വീ​ഡി​യോ​ക​ൾ​ക്കു വ​ൻ പ്ര​ചാ​ര​മു​ണ്ട്. അ​തേ​സ​മ​യം, അ​മ്മ​യു​ടെ ചി​കി​ത്സാ​ചി​ല​വി​നു പ​ണം​ക​ണ്ടെ​ത്താ​ൻ 15,000 ഡോ​ള​ർ പ​ന്ത​യം വ​ച്ചാ​ണ് വു ​സാ​ഹ​സ​ത്തി​നു മു​തി​ർ​ന്ന​തെ​ന്നു ചി​ല ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്യ്തു.