കൊ​റോ​ണ വൈ​റ​സി​നെ സം​ബ​ന്ധി​ച്ച്‌ ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ഡോ​ക്ട​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. വു​ഹാ​ന്‍ സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ ഡോ​ക്ട​ര്‍ ലി ​വെ​ന്‍​ലി​യാ​ങ് (34) ആ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ ബാ​ധ​യെ​ക്കു​റി​ച്ച്‌ ഡി​സം​ബ​ര്‍ 30 ന് ​ഇ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം നി​ശ​ബ്ദ​മാ​ക്കു​ക​യാ​യി​രു​ന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍, ചൈനയില്‍ 560 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമായപ്പോള്‍ അതിലൊരാളായി ലീ വെന്‍ലിയാങും മരണത്തിന് കീഴടങ്ങി!

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ക​ര്‍​ച്ച​വ്യാ​ധി സം​ബ​ന്ധി​ച്ച്‌ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് അ​ദ്ദേ​ഹം സ​ന്ദേ​ശ​മ​യ​ച്ച​ത്. 2003 ല്‍ ​മ​ഹാ​മാ​രി​യാ​യി പ​ട​ര്‍​ന്നു പി​ടി​ച്ച സാ​ര്‍​സ് പോ​ലെ​യു​ള്ള രോ​ഗം ചൈ​ന​യി​ല്‍ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഏ​ഴ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ന്ദേ​ശ​ത്തി​ന്‍റെ സ്ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ പ​ബ്ലി​ക്ക് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡോ​ക്ട​റു​ടെ പേ​ര് പോ​ലും മ​റ​യ്ക്കാ​തെ​യാ​ണ് സ്ക്രീ​ന്‍​ഷോ​ട്ട് ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത്. താ​മ​സി​യാ​തെ വു​ഹാ​ന്‍ പോ​ലീ​സ് എ​ത്തി അ​ദ്ദ​ഹ​ത്തോ​ട് വാ​ര്‍​ത്ത വ്യാ​ജ​മാ​ണെ​ന്നും മാ​പ്പു​പ​റ​യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ശി​ക്ഷ​ഭ​യ​ന്ന് അ​ദ്ദേ​ഹം മാ​പ്പ് എ​ഴു​തി ന​ല്‍​കി. എ​ന്നാ​ല്‍ സു​ര​ക്ഷ​യി​ല്ലാ​തെ ജോ​ലി ചെ​യ്ത ഡോ​ക്ട​റും കൊ​റോ​ണ​യു​ടെ പി​ടി​യി​ലാ​യി. ഒ​ടു​വി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ ത​ന്നെ ന​ഷ്ട​മാ​യി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര്‍ 30നാണ് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില്‍ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.

ജനുവരി ആദ്യം പുതിയ വൈറസ്‌ ബാധ വുഹാന്‍ അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കേ വൈറസ്‌ പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്‌ക്ക്‌ ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.ജനുവരി 20-നു കൊറോണ വൈറസ്‌ ബാധ ചൈനീസ്‌ സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ജനുവരി 30-ന്‌ ഡോക്‌ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില്‍ എനിക്കും രോഗം സ്‌ഥിരീകരിച്ചു”