ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് ചൈനീസ് കമ്പനികൾ 6 ബില്യൺ പൗണ്ട് ചിലവാക്കി ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങിയതായാണ് റിപ്പോർട്ട്. ഇപ്പോൾ ഏകദേശം 130 ബില്യൺ പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റാണ് ചൈനീസ് സ്ഥാപനങ്ങൾക്ക് ബ്രിട്ടനിൽ ഉള്ളതെന്നാണ് നിഗമനം. പബ്ബുകൾ, സ്കൂളുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും. കഴിഞ്ഞ വർഷം 13,000 കമ്പനികൾ മാത്രമായിരുന്നു ചൈനീസ് പക്കൽ ഉണ്ടായതെങ്കിൽ, ഈ വർഷം അത് പതിനയ്യായിരം എന്ന കണക്കിലേയ്ക്ക് ഉയർന്നിട്ടുണ്ട്. 5 മില്യൺ പൗണ്ടിന്റെ വാർഷിക വരുമാനം ഉള്ള കമ്പനികളുടെ എണ്ണം 795 ൽ നിന്നും ഈ വർഷം 838 ആയി ഉയർന്നിട്ടുണ്ട്. ഇതോടൊപ്പംതന്നെ കഴിഞ്ഞവർഷം മാത്രം ചൈനയിൽ നിന്നുള്ള 28000 വിദ്യാർഥികളാണ് യുകെയിൽ പഠനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇത്തരത്തിൽ ബിസിനസ് മേഖലയിലുള്ള ചൈനീസ് കടന്നുകയറ്റം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക വിവിധയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ചൈന ബ്രിട്ടന്റെ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളിൽ കൂടുതൽ കടന്നുകയറ്റം നടത്തുന്നതായി ടോറി എം പി നുസ്രത്ത് ഘാനി കുറ്റപ്പെടുത്തി. രാജ്യസുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയെ പോലെ തന്നെ യുഎസ് ഇൻവെസ്റ്റർമാരും ബ്രിട്ടനിൽ സാധ്യതകൾ തേടുന്നുണ്ട്.