ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈന :- മുട്ട ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും, മരണ സാധ്യത വർദ്ധിപ്പിക്കുന്നു എന്നും കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് റിസർച്ച്. ദിവസേന പകുതി മുട്ട കഴിക്കുന്നത് ഒരാളുടെ മരണസാധ്യത 7 ശതമാനത്തോളം ആക്കുന്നതാണെന്നാണ് ചൈനീസ് റിസർച്ചേസ് കണ്ടെത്തിയിരിക്കുന്നത്. മുട്ടയിൽ വൻതോതിലുള്ള ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും അളവുകൾ ആണ് ആരോഗ്യത്തിന് ഹാനികരമായത്. മുട്ടയുടെ വെള്ളക്കരു മാത്രം കഴിക്കുന്നത് കുറച്ചധികം അപകടം ഒഴിവാക്കുവാൻ സഹായിക്കും. എന്നാൽ മുട്ട പൂർണമായി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഈ പഠനം തെളിയിക്കുന്നു.


മുട്ടയ്ക്ക് പകരം നട് സും, പയറുവർഗങ്ങളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനം തെളിയിക്കുന്നത്. മുട്ട സ്ഥിരം കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നതിനും, അതിലൂടെ പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ആർട്ടറികളിലും മറ്റു ഫാറ്റ് അടിഞ്ഞുകൂടി സ്ട്രോക്കിനും, ഹൃദയാഘാതത്തിനും എല്ലാം കാരണമാകുന്നു. മുട്ട ഫ്രൈ ചെയ്ത് കഴിക്കുന്നത് അപകടസാധ്യത വീണ്ടും കൂട്ടുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

എന്നാൽ മുട്ട മാത്രമല്ല സ്ട്രോക്കിനും മറ്റും കാരണമാകുന്നതെന്ന് ഗ്ലാസ്സ്‌ഗോ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ശാസ്ത്രജ്ഞയായ ഡോക്ടർ ആഡാ ഗാർഷ്യ പറഞ്ഞു. അമിതമായ മദ്യത്തിന്റെ ഉപയോഗവും, പുകവലിയും, വ്യായാമമില്ലായ്മയും എല്ലാം ഇതിന് കാരണമാകും എന്ന് അവർ പറഞ്ഞു.