ചൈനയ്‌ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്വയംഭരണാധികാരമുള്ള പ്രവിശ്യായ ഹോങ് കോങിലേയ്ക്ക് ചൈനീസ് സൈന്യം നീങ്ങുന്നു. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തില്‍ അയവില്ലാത്ത സാഹചര്യത്തിലാണ് ചൈനീസ് സൈന്യം രംഗത്തിറങ്ങുന്നത്. എന്നാല്‍ ഇത് മേഘലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന. ചൈനീസ് സൈനിക വാഹനങ്ങള്‍ ഹോങ് കോങ് അതിര്‍ത്തിയിലേയ്ക്ക് നീങ്ങിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോങ് കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിത് എന്നാണ് ചൈനീസ് ആര്‍മി പറയുന്നു. ഹോങ് കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. നേവി കപ്പല്‍ ഹോങ് കോങ്ങിലെത്തുന്നതിന്റേയും ചിത്രം സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്.
അതിര്‍ത്തിയില്‍ 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ചൈന സൈന്യത്തെ അയച്ച് അടിച്ചമര്‍ത്താനുള്ള നീക്കം തുടങ്ങിയതായി ഹോങ് കോങ് പ്രക്ഷോഭകാരികള്‍ ആശങ്കപ്പെടുന്നു. കുറ്റവാളികളെ ചൈനീസ് മെയിന്‍ലാന്റിലേയ്ക്ക് വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഹോങ് കോങ് അഡ്മിനിസ്‌ട്രേറ്റര്‍, ശക്തമായ പ്രക്ഷോഭം കണക്കിലെടുത്ത് മരവിപ്പിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തില്‍ പിന്മാറാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ചൈന നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ രാജി വച്ചൊഴിയണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ് ഹോങ് കോങ് വിമാനത്താവളം പ്രക്ഷോഭകാരികള്‍ സ്തംഭിപ്പിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.