മീ ടു വിവാദത്തിൽ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ ആരോപണമായിരുന്നു ഗായിക ചിൻമയി പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിന് എതിരെ ഉയർത്തിയത്. ഇപ്പോഴും ആരോപണത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഗായിക. ട്വിറ്റിലൂടെ ഗായകൻ കാർത്തിക്കിന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. വൈരമുത്തുവിനെ ഇനി നേരിൽ കണ്ടാല്‍ തല്ലുമെന്നാണ് ചിൻമയി വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈരമുത്തുവിനെ ഇനി നേരിൽ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും, ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്‍മയി പറയുന്നു. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തുമുണ്ടെന്നും ചിന്‍മയി ട്വിറ്റിൽ കുറിച്ചു. ചിൻമയി ഉയർത്തിയ ആരോപണം വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാൽ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് താരം