കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡിയുടെ തമിഴ് റീമേക്കില്‍ നായകനായാണ് ധ്രുവിന്റെ അരങ്ങേറ്റം. വിക്രം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Related image
നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസിന്റെ സിവി സാരഥി വാര്‍ത്ത ശരിയാണെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു.