30 വർഷത്തിന് ശേഷം എ.ആർ. റഹ്മാൻ മലയാള സിനിമയ്ക്കായി ഒരുക്കിയ ​ഗാനമെത്തി. മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ​ഗാനമാണ് ആസ്വാദകരിലേക്കെത്തിയത്.

വിജയ് യേശുദാസ് ആലപിച്ച ​ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. നവാ​ഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാ​ഗ്രഹണവും മഹേഷ് നാരായണൻ നിർവഹിച്ചിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫഹദ് ഫാസിലും രജിഷാ വിജയനുമാണ് പ്രധാനവേഷങ്ങളിൽ. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധായകൻ ഫാസിലാണ് നിർമിച്ചിരിക്കുന്നത്.