ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ക്വയർ കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപതാ അംഗങ്ങൾക്കായി ക്രിസ്തീയ സംഗീതാലാപന മത്സരം സംഘടിപ്പിച്ചിരിക്കുന്നു . പത്തു വയസുവരെ പ്രായമുള്ള കുട്ടികൾ, പതിനൊന്നു വയസുമുതൽ പതിനാറ് വയസു വരെ പ്രായമുള്ളവർ, പതിനേഴു വയസു മുതൽ ഇരുപത്തി അഞ്ചു വയസുവരെ പ്രായമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ആയിരിക്കും മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരോക്കെയുടെ സഹായത്തോടെ അഞ്ചു മിനിട്ടു ദൈർഘ്യമുള്ള രീതിയിൽ ആണ് മത്സരാർഥികൾ ഗാനങ്ങൾ അയച്ചു നൽകേണ്ടത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം നൂറു പൗണ്ടും, രണ്ടാം സമ്മാനം എഴുപത്തഞ്ചു പൗണ്ടും, മൂന്നാം സമ്മാനം അമ്പതു പൗണ്ടും ആണ് ലഭിക്കുക. വിജയികൾക്ക് സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്യും, മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻട്രികൾ അയക്കേണ്ട അവസാന തീയതി മാർച്ച് മുപ്പത്തി ഒന്ന് ആണ്, മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്വയർ കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലുമായി ബന്ധപ്പെടുക . 07534967966