ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ, ഫാസക്കര്‍ലി സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം വര്‍ണ്ണശബളമായ ക്രിസ്തുമസ് ആഘോഷം സൈന്റ്റ് ഗിലിയാസ് ഹാളില്‍വച്ചു നടന്നു. കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നിലവിളക്കു കൊളുത്തിക്കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്തുമസ് സന്ദേശം നല്‍കിയ ഫാദര്‍ ബിജു ചിറ്റുപറമ്പില്‍ ന മ്മുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിനുവേണ്ടി ഈ ക്രിസ്തുമസ് വേളയില്‍ ശ്രമിക്കണമെന്ന് എല്ലാവരെയും ഉപദേശിച്ചു.
യു കെ നാഷണല്‍ തലത്തില്‍ നടന്ന ബൈബിള്‍ കലാമേളയില്‍ ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഷോണ ഷാജിയെ യോഗത്തില്‍ ആദരിച്ചു. പിന്നീട് വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ബഹുമാനിച്ചു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാമത്സരങ്ങള്‍ കാണികളുടെ നിലക്കാത്ത കയ്യടിനേടി. ഫസക്കെര്‍ലി ലേഡീസ് അവതരിപ്പിച്ച ജിമിക്കി കമ്മല്‍ നൃത്തം തകര്‍ത്തു എന്നുപറയാം. മേഴ്സി തോമസ്, വത്സ തോമസ് എന്നിവര്‍ പരിപാടികള്‍ നന്നായി ക്രമീകരിച്ച് അവതരിപ്പിച്ചു.
പരിപാടികള്‍ക്ക് പള്ളിയുടെ സെക്രട്ടറി ബേബിച്ചന്‍ നന്ദി പറഞ്ഞു. വളരെ രുചികരമായ ഭക്ഷണമാണ് പങ്കെടുത്തവര്‍ക്കുവേണ്ടി ഒരുക്കിയിരുന്നത്.
Leave a Reply