ക്രിസ്മസ് ഡിന്നറിനുള്ള പ്രധാന വിഭവം എന്താണെന്ന് ചോദിച്ചാല്‍ ടര്‍ക്കി എന്നല്ലാതെ മറിച്ചൊരുത്തരം ഇല്ല. എന്നാല്‍ ഈ വിഭവമൊരുക്കാനുള്ള ടര്‍ക്കി യുകെയില്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. അപ്പോള്‍ ക്രിസ്മസിന് തീന്‍മേശയില്‍ വിളമ്പുന്ന റോസ്റ്റിനായുള്ള ടര്‍ക്കികള്‍ എവിടെ നിന്നാണ് എത്തുന്നത്? ഇതു കൂടാതെ മറ്റു വിഭവങ്ങളും എത്തുന്നത് എവിടെ നിന്നാണെന്ന് സണ്‍ഡേ മിറര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചിലിയില്‍ നിന്നുള്‍പ്പെടെയാണ് യുകെയുടെ ക്രിസ്മസ് ആഘോഷത്തിനുള്ള വിഭവങ്ങള്‍ എത്തുന്നത്. ലിഡില്‍ ഫ്രോസണ്‍ ടര്‍ക്കി എത്തിക്കുന്നത് ക്യാനഡ, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ്. ഹംഗറിയില്‍ നിന്ന് ഗൂസ് എത്തിക്കുന്നു. ഐസ് ലാന്‍ഡിന്റെ ടര്‍ക്കി ബ്രെസ്റ്റും ബേക്കണും പോളണ്ടിലാണ് ഉത്പാദിപ്പിക്കപ്പെടുകയും പാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നത്.

ലിഡിലിനെപ്പോലെ തന്നെ സ്റ്റഫ്ഡ് ഗൂസ് ഇവര്‍ ഇറക്കുമതി ചെയ്യുന്നത് ഹംഗറിയില്‍ നിന്നാണ്. ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് റോസ്റ്റിംഗ് ബീഫ് എത്തിക്കുന്നത് അയര്‍ലന്‍ഡില്‍നിന്നും ഗാമണ്‍ ജോയിന്റ് ഡെന്മാര്‍ക്കില്‍ നിന്നുമാണ്. മോറിസണ്‍സിന്റെ ഗാമണ്‍ ജോയിന്റ് യൂറോപ്യന്‍ യൂണിയന്‍ പോര്‍ക്കില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. സെയിന്‍സ്ബറീസിന്റെ മാരിസ് പൈപ്പര്‍ പൊട്ടറ്റോസ് ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ടെസ്‌കോയുടെ ലെയ്ക്ക്‌ലാന്‍ഡ്‌സ് ഗൂസ് എത്തുന്നത് ഹംഗറിയില്‍ നിന്നും. ക്യാനഡ, ചിലി, യുഎസ് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ബെറികളില്‍ നിന്നാണ് ഓഷ്യന്‍ സ്‌പ്രേയുടെ ക്രാന്‍ബെറി സോസ് ഉത്പാദിപ്പിക്കുന്നത്. ഒരു ക്രിസ്മസ് സ്റ്റാര്‍ട്ടറായ ലിഡിലിന്റെ ബീച്ച് ബുഡ് സ്‌മോക്ക്ഡ് സാല്‍മണ്‍ ജര്‍മനിയില്‍ നിന്ന് യാത്ര ചെയ്താണ് നമുക്കു മുന്നിലെത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ബ്രിട്ടനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങള്‍ പരമാവധി വാങ്ങണമെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് ഫാമിംഗിനെ പിന്തുണയ്ക്കാനും ബ്രിട്ടീഷ് കര്‍ഷകരെ സഹായിക്കാനും ഇപ്രകാരം ചെയ്യണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. മോറിസണ്‍സ് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ഉദാരത കാണിക്കുന്നത്. ഫ്രഷ് വെജിറ്റബിള്‍സിനായി യുകെയിലെ കൃഷിക്കാരെ മോറിസണ്‍സ് ആശ്രയിക്കുന്നു.