മഹാമാരിയുടെ പശ്ചാത്തലത്തിൽ യേശുവിൽ ഐക്യപ്പെട്ട് പൂർണ്ണ രക്ഷ കണ്ടെത്തുവാൻ , തിരുപ്പിറവിക്കൊരുക്കമായി നമ്മെത്ത ന്നെ ഒരുക്കുകയുമെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം ” ഗ്ലോറിയ ” ഡിസംബർ 21 മുതൽ 23 വരെ നടക്കും.

പ്രശസ്‌ത ധ്യാനഗുരുവും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും ധ്യാനം നയിക്കും . വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

www.afcm.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ് .സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

ഏറെ അനുഗ്രഹീതമായ ഈ വചനശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു ..