കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് ആഭിമുഖ്യത്തിൽ ( 30/12/2023 ശനിയാഴ്ച ) വൂഡ്റഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്‌തുമസ് ആഘോഷം ‘ക്രിസ്മസ് രാവ് 2024’ നടത്തപ്പെട്ടു. റെഡിച്ചിൽ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.
രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ ചടങ്ങില്‍ റെഡിച്ച് കൗൺസിലർമാർ ആയ ശ്രീ ജോവാന്നാ കേയ്നെ , ശ്രീ ബിൽ ഹാര്ട്നെറ് , യുക്മാ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യാതിഥികൾ ആയിരുന്നു . സെക്രട്ടറി മാത്യു വർഗീസ് സ്വാഗതം പറഞ്ഞു. അധ്യക്ഷൻ ആയി കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജോയ് ദേവശ്ശേയ്സ ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടും ഏവരെയും ക്രിസ്മസ് ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് കൾച്ചറൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.സി.എ അംഗങ്ങളുടെ ആഘോഷം വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ പരിപാടികളാൽ സമ്പന്നമായിരുന്നു. സാന്റാ ക്ലോസ് ആയി ജോയൽ വർഗീസ് വേഷമിട്ടു. അതിനു ശേഷം സാബു ഫിലിപ്പ് , തോമസ് ലോനപ്പൻ ടീം അവതരിപ്പിച്ച ഡ്രാമ പരിപാടികളുടെ മാറ്റു കൂട്ടി . അതിനുശേഷം ക്രിസ്മസ് രാവിനോട് അനുബന്ധിച്ച് ആസ്വാദ്യകരമായ നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകി. തുടർന്ന് എട്ടുമണിയോട് കൂടി ഡിജെ കൊണ്ട് 2024 ‘ക്രിസ്മസ് രാവിന് സമാപനം കുറിച്ചു.
Leave a Reply