അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ഞായറാഴ്ച സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ക്കു വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. തിരുപ്പിറവി ശുശ്രൂഷകള്‍, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും കരോള്‍ ഗാനാലാപനവും നടത്തപ്പെടും.

പ്രാര്‍ത്ഥനയിലൂടെയും അനുരഞ്ജനത്തിലൂടെയും മാനസികമായും ആത്മീയമായും ഒരുങ്ങി വിശുദ്ധിയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ലോകരക്ഷകനായി ഭൂജാതനായ ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പര്‍ശങ്ങളും, സാന്നിദ്ധ്യവും സമൂഹത്തിലും ഭവനങ്ങളിലും അനുഭവവേദ്യമാകുവാനും, കുടുംബ സമാധാനവും കൃപയും ലഭിക്കുവാനും ഏവരെയും ക്രിസ്തുമസ് കുര്‍ബ്ബാനയിലേക്കും ശുശ്രൂഷകളിലേക്കും സെബാസ്റ്റ്യന്‍ അച്ചനും, പള്ളി കമ്മിറ്റി ഭാരവാഹികളും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977, ജിമ്മി ജോര്‍ജ്ജ്-07533896656

പള്ളിയുടെ വിലാസം:
9 Breakspear, Stevenage, Herts SG2 9SQ.