ഇരിട്ടി: മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും(49) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ തൊണ്ടയ്ക്ക് ക്യാന്‍സര്‍ ആണെന്ന് വ്യക്തമാവുകയായിരുന്നു. അപ്രതീക്ഷിതമായി കടന്നുവന്ന ഈ മഹാരോഗം നിര്‍ധനരായ ഈ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു.

കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാക്കി. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോള്‍ത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിനായി ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടര്‍ചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്. നല്ല ചിത്സകള്‍ ലഭിക്കുകയാണെങ്കില്‍ കുമാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഡോക്ട്ടര്‍ പറയുന്നത്. നിത്യവൃത്തിക്ക് കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് കുമാരിയുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്തുവാന്‍ ഒരു മാര്‍ഗവുമില്ല.

നമ്മള്‍ മനസുവയ്ക്കുകയാണെങ്കില്‍ ഈ കുടുംബത്തെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. ഈ നല്ല ഉദ്യമത്തില്‍ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളുടെ സഹായവും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന സഹായം ഫെബ്രുവരി പത്തിന് മുന്‍പായി താഴെ കാണുന്ന അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്;

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
Attachments area