മലയാളികളുടെ പ്രിയ യുവ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് ദുൽഖറിന്റെ അഭിനയ ജീവിതം.
ദുൽഖറിന്റെ ചിത്രങ്ങൾക്കായി സിനിമ പ്രേമികൾ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം.
ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണിപ്പോൾ. ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത് എന്നാണ് ടീസർ നൽകുന്ന സൂചന.
ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്.
സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് നയന്‍ എച്ച് കെ ഭദ്ര.സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം ‘കര്‍വാന്‍’ (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.
പിന്നാലെ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി സോയ ഫാക്ടറും’ എത്തി.
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം ദുൽഖർ നിർമിക്കുന്ന പ്യാലി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സഹോദര സ്നേഹം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
Leave a Reply