ലണ്ടൻ: ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സിജി ടി അലക്‌സ് (50) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.

ക്രോയ്ഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവർ മക്കളാണ്. നാട്ടില്‍ തിരുവല്ല പുതുശേരി തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനും ക്രോയ്ടോൻ മലയാളി സൈമി ജോർജിന്റെ ഭാര്യാസഹോദരനുമാണ്.

പരേതന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ മലയാളം യുകെയും പങ്കുചേരുന്നു.. ശവസംക്കാരം സംബദ്ധമായ വിവരങ്ങൾ പിന്നീട് അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.