തനിക്കെതിരെ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടക്കെതിരെ ഫുട്ബോള്‍ താരം സി കെ വിനീതിന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിലവില്‍ ചെന്നൈയിന് എഫ്സിക്ക് വേണ്ടി കളിക്കുന്ന സി കെ വിനീത് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ചെന്നൈ-ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെ സി കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വിനീതിനെതിരെ മാച്ച് കമ്മീഷണര്‍ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണമുണ്ട്. മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദസന്ദേശവും തെളിവായി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
മഞ്ഞപ്പട എന്ന പേരിലുളള വിവിധ വാട്സ് ആപ്പ് കൂട്ടായ്മയിലും മഞ്ഞപ്പട എക്സിക്യുട്ടീവ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലും പ്രചാരണം ശക്തമാണ്. വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും മഞ്ഞപ്പടയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രഭു എന്നയാളെക്കുറിച്ചും വോയിസ് ക്ലി്പ്പില്‍ പരാമര്‍ശമുണ്ട്. ഇവയടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സമര്‍പ്പിച്ചാണ് പരാതി. വ്യാജ പ്രചാരണ്ിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും സി കെ വിനീത് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
	
		

      
      



              
              
              




            
Leave a Reply