അന്യായമായി തന്റെ അക്കൗണ്ട് ക്ലോസ് ചെയ്ത് നാറ്റ് വെസ്റ്റ് ബാങ്കിന്റെ ക്രോളി ബ്രാഞ്ചില്‍ കോച്ച് ഡ്രൈവര്‍ പ്രതിഷേധിച്ചത് വളരെ വ്യത്യസ്തമായാണ്. മുംതാസ് റസൂല്‍ എന്നയാള്‍ ബ്രാഞ്ചിന്റെ വാതിലില്‍ ആര്‍ക്കും കയറാനും ഇറങ്ങാനും കഴിയാത്ത വിധത്തില്‍ തന്റെ ബസ് പാര്‍ക്ക് ചെയ്താണ് ‘സമാധാനപരമായി പ്രതിഷേധിച്ചത്. തന്റെ അക്കൗണ്ടിനെക്കുറിച്ച് വ്യക്തമാ വിവരം നല്‍കാന്‍ ബാങ്ക് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. യുണൈറ്റഡ് കോച്ചസ് ആന്‍ഡ് മിനിബസസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ റസൂല്‍ അഞ്ചു ദിവസമായി ഇതേക്കുറിച്ച് അന്വേഷിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നപ്പോളാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
തന്റെ പരാതികള്‍ക്ക് മറുപടിയായി അക്കൗണ്ട് കാണാനില്ലെന്ന പ്രതികരണമാണ് ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നത്. തന്റെ ബില്ലുകള്‍ സ്ഥിരമായി മടങ്ങുകയും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ സഹികെട്ട റസൂല്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. പരാതിയുമായെത്തിയ തന്നെ 45 മിനിറ്റോളം ഇരുത്തിയ ശേഷം ഒരു ലീഫ്‌ലെറ്റ് നല്‍കി മടക്കുകയായിരുന്നുവെന്നും റസൂല്‍ പറഞ്ഞു. പരാതി നല്‍കാമെന്ന് മാനേജര്‍ അറിയിച്ചു. എന്നാല്‍ ഇമെയിലില്‍ പരാതി അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
താന്‍ ഒരു ബിസിനസ് നടത്തുകയാണ്. അതില്‍ നിന്ന് പണം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. ഇതോടെയാണ് ബ്രാഞ്ചിനു മുന്നില്‍ ബസ് നിര്‍ത്തി വാതില്‍ തടയാന്‍ തീരുമാനിച്ചത്. എനിക്ക് ബിസിനസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അവരും ചെയ്യേണ്ടെന്നാണ് താന്‍ കരുതിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായെന്നും പേവ്‌മെന്റില്‍ പാര്‍ക്ക് ചെയ്തതിനുള്ള പിഴ മാത്രമേ അവര്‍ ഈടാക്കിയുള്ളുവെന്നും റസൂല്‍ വ്യക്തമാക്കി.
Leave a Reply