സംഗീത മത്സര റിയാലിറ്റി ഷോ രംഗത്ത് പുത്തൻ ചുവടു വെപ്പുമായി കൊച്ചിൻ കലാഭവൻ ലണ്ടൻ : മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോ. “സൂപ്പർ സിംഗർ ഇന്റർനാഷണൽ” മലയാളം.

സംഗീത മത്സര റിയാലിറ്റി ഷോ രംഗത്ത് പുത്തൻ ചുവടു വെപ്പുമായി കൊച്ചിൻ കലാഭവൻ ലണ്ടൻ : മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോ. “സൂപ്പർ സിംഗർ ഇന്റർനാഷണൽ” മലയാളം.
March 05 11:20 2021 Print This Article

We Shall Overcome എന്ന പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി കലാ സാംസ്‌കാരിക പരിപാടികളിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന വേറിട്ടൊരു സംഗീത മത്സര മാമാങ്കം . പതിനെട്ടു വയസ്സിൽ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറു മലയാള ഗായകരെ കണ്ടെത്തുന്നതിനു വേണ്ടി കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ലൈവ് റിയാലിറ്റി ഷോ യാണ് ” സൂപ്പർ സിംഗർ ഇന്റർനാഷണൽ”

സൂപ്പർ സിംഗർ ഇന്റർനാഷണൽ നിബന്ധനകൾ

മത്സരാത്ഥികൾ 18 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം . ലോകത്തിന്റെ ഏതു കോണിൽ ഉള്ളവർക്കും ഓൺലൈൻ ആയി ഈ മത്സരത്തിൽ പങ്കെടുക്കാം. മുഖ്യമായും മലയാളഗാനങ്ങൾ ആലപിക്കാൻ കഴിവുള്ളവർ ആയിരിക്കണം മത്സരാർത്ഥികൾ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങളും മത്സരത്തിന്റെ വിവിധ റൗണ്ടുകളിൽ ഉണ്ടായിരിക്കും. മത്സരങ്ങൾ കലാഭവൻ ലണ്ടന്റെ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയും കലാഭവൻ ലണ്ടൻ വെബ് സൈറ്റിലൂടെയും ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

മലയാള ചലച്ചിത്ര ഗാന രംഗത്തെ സംഗീത സംവിധായകരും ഗായകരും, സെലിബ്രിറ്റി ജഡ്ജസ്സും ഉൾപ്പെടുന്ന വിധികർത്താക്കൾ ആയിരിക്കും മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തുന്നത്. വിവിധ റൗണ്ടുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേണ്ട നിർദ്ദേശങ്ങളും ആവശ്യമായ പരിശീലനവും പ്രഗൽഭരായ സംഗീതജ്ഞർ നൽകുന്നതായിരിക്കും. അവസാന റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന നൂറ് ഗായകരെ മലയാള സംഗീത ലോകത്തിനു പരിചയപ്പെടുത്തും. അവർക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും. അവസാന റൗണ്ടിലെ നൂറു ഗായകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഗായകർക്ക് സ്പെഷ്യൽ ടൈറ്റിൽ അവാർഡുകളും സമ്മാനങ്ങളും.

ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം നേടുന്ന ഗായകൻ / ഗായികയ്ക്ക് അഞ്ചു ലക്ഷം രൂപ (അയ്യായിരം പൗണ്ട് ) ക്യാഷ് അവാർഡും മറ്റു സ്പോൺസർ സമ്മാനങ്ങളും. രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്നു ലക്ഷം രൂപയും(മൂവായിരം പൗണ്ട്) മറ്റു സമ്മാനങ്ങളും . മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ഒരു ലക്ഷം (ആയിരം പൗണ്ട്) ക്യാഷ് അവാർഡും മറ്റു സമ്മാനങ്ങളും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം കലാഭവൻ ലണ്ടൻ നൽകുന്ന സർട്ടിഫിക്കറ്റുകൾ. വളർന്നു വരുന്ന കഴിവുറ്റ നാളെയുടെ ഗായകരെ വിവിധ മലയാള സംഗീത മേഖലകളിലേക്കും, ചലച്ചിത്ര ഗാന രംഗത്തേക്കും മറ്റു ടെലിവിഷൻ സംഗീത പരിപാടികളിലേക്കും കൈപിടിച്ചു ഉയർത്തുന്നതിനും മലയാള സംഗീത ലോകത്തിനു പരിചയപ്പെടുത്തുന്നതിനും ഉതകുന്ന രീതിയിലാണ് ഈ ഓൺലൈൻ ലൈവ് സംഗീത മത്സര റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്. മത്സരാർത്ഥികൾക്കുള്ള രജിസ്‌ട്രേഷനും ഓൺലൈൻ ഒഡിഷനും മാർച്ച് അവസാന വാരം ആരംഭിക്കുന്നതും ലൈവ് മത്സരങ്ങൾ ഏപ്രിൽ മാസത്തിലും ആരംഭിക്കുന്ന രീതിയിലാണ് ഈ മെഗാ സംഗീത റിയാലിറ്റി ഷോ ക്രമീകരിച്ചിരിക്കുന്നത്

“സൂപ്പർ സിംഗർ ഇന്റർനാഷണൽ” മലയാളം റിയാലിറ്റി ഷോ സംഗീത മത്സരത്തിന്റെ ഓർഗനൈസിംഗിൽ ഭാഗമാകാൻ വിവിധ മലയാളി അസോസിയേഷനുകൾക്കും , സംഗീത ബാൻഡുകൾക്കും, ഗായകർക്കും സംഗീത അദ്ധ്യാപകർക്കും, വ്യക്തികൾക്കും അവസരം. യുകെയിൽ മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, അമേരിക്ക, ക്യാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യയിലെ വിവിധ സിറ്റികൾ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങി മലയാളി സ്പർശം ഉള്ള സ്ഥലങ്ങളിൽ എല്ലാം ഓർഗനൈസേഴ്സിനെ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവർ ദയവായി കൊച്ചിൻ കലാഭവൻ ലണ്ടൻ ടീം അംഗങ്ങളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും kalabhavanlondon@gmail.com -ൽ ബന്ധപ്പെടുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles