അവിനാശി വാഹനാപകടം; മരിച്ചവരിൽ കുന്നംകുളം എരുമപ്പെട്ടി സ്വദേശിനിയും. കുന്നംകുളം ഇയ്യാൽ കൊള്ളന്നൂർ വർഗ്ഗീസിൻ്റെ മകളും എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സ്നിജോയുടെ ഭാര്യയുമായ അനുവാണ് മരിച്ചത് .കഴിഞ്ഞ ജനുവരി 19 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലാണ് അനു ജോലി ചെയ്യുന്നത്. ഭർത്താവ് സിന്ജോ ഖത്തറിലാണ് ജോലി ചെയ്യുന്നത്.അടുത്ത ഞായറാഴ്ച സിന്ജോ ഖത്തറിലേക്ക് പോവുകയാണ്. യാത്രയാക്കാൻ വേണ്ടിയാണ് അനു നാട്ടിലേക്ക് തിരിച്ചത്

മരിച്ച അനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് ജൻമനാടായ എയ്യാൽ പള്ളിയിൽ നടക്കും. മേൽ നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് 6 മണിയോടെ എരുമപ്പെട്ടിയിലുള്ള ഭർതൃഗൃഹത്തിലെത്തിച്ചു. ജനപ്രതിനികളടക്കം നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ.സി. മൊയ്തീനും, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ എസ്.ഷാനവാസും പുഷ്പചക്രം അർപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുന്നംകുളം തഹസിൽദാർ., യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി.കെ.വാസു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ, പഞ്ചായത്ത് പ്രസിഡൻ്റ് മീന ശലമോൻ തുടങ്ങിയവർ അന്തിമോപാചാരമർപ്പിച്ചു.രാത്രി 7 മണിയോടെ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വെച്ചു. ഫാദർ ജോയ് അടമ്പുകുളത്തിൻ്റെ കാർമികത്വത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം എയ്യാലിലെ വീട്ടിലേക്ക് കൊണ്ട്പോയി.