റിപ്പബ്ളിക് ദിനത്തിൽ ഉത്തർപ്രദേശിലുണ്ടായ സാമുദായിക സംഘർഷത്തിൽ ഒരാൾ മരിച്ചു. കാസ്ഗഞ്ച് നഗരത്തിൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ന്ധതിരംഗ ബൈക്ക് റാലി’ നടത്തിയതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. ഇത് പിന്നീട് രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കും ഒരാളുടെ മരണത്തിലേക്കും നയിക്കുകയായിരുന്നു. സംഘർഷത്തിൽ ഒരാൾക്കു ഗുരുതരമായും മറ്റു 14 പേർക്കു നിസാരമായും പരിക്കേറ്റിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും എബിവിപി പ്രവർത്തകരും പങ്കെടുത്ത ഫ്ളാഗ് മാർച്ച് മഥുര-ബറേലി ദേശീയ പാതയിലൂടെ കടന്നുപോകുന്നതിനിടെ ചിലർ കല്ലെറിഞ്ഞതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വാക് തർക്കത്തിനൊടുവിൽ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഏറ്റുമുട്ടലിനിടെ മതഗ്രന്ഥങ്ങളും ആരാധനാ കേന്ദ്രവും അഗ്നിക്കിരയാക്കാൻ ശ്രമിച്ചതു സ്ഥിതി സങ്കീർണമാക്കി.
അക്രമസംഭവങ്ങൾ ഉടലെടുത്തതോടെ പ്രശ്നക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി അധിക പോലീസ് സേനയെയും കാസ്ഗഞ്ചിൽ വിന്യസിച്ചിട്ടുണ്ട്.
Leave a Reply