ബ്രിസ്റ്റോള്‍ കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷം എന്റെ ഓണം പൊന്നോണം 2017 സെപ്റ്റംബര്‍ 24ന് രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം ആറു മണിവരെ നടക്കും. രാവിലെ ഒന്‍പതിന് സാംസകാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഓണാഘോഷത്തിന്റെ ഉത്ഘാടനം ബ്രിസ്റ്റോളില്‍ പ്രമുഖ മലയാളി സംഘടനയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്റെ
(ബ്രിസ്‌ക) പ്രസിഡന്റ് ശ്രീ മനുവേല്‍ മാത്യു ഉത്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പ്രമുഖ ചിന്തകനും വാഗ്മിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റ് കൂടിയായ ശ്രീ തോമസ് ജോസഫ് മുഖ്യാി ഥി ആയിരിക്കും. കോസ്മോപോളിറ്റന്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷനാകുന്ന ചടങ്ങില്‍ സെക്രട്ടറി ജി രാജേഷ് സ്വാഗതവും ക്ലബ് പ്രീമിയര്‍ കമ്മിറ്റി അംഗം ഷാജി കൂരാപ്പിള്ളില്‍ നന്ദിയും പറയും.

എന്റെ ഓണസ്മൃതികള്‍ എന്ന പ്രസംഗ പരമ്പരയിലെ ആദ്യ പ്രസംഗം തോമസ് ജോസഫ് നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികള്‍ തിരുവാതിരകളിയോടെ ആരംഭിക്കും. ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ നടക്കും. അതോടൊപ്പം കുട്ടികളുടെ പ്രസംഗിക്കാനുള്ള കഴിവിനെ പ്രോസാഹിപ്പിക്കാനായി ക്ലബ് ഒരുക്കുന്ന എന്റെ ലോകം എന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ കുട്ടികള്‍ സംസാരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ലബ്ബ് അംഗങ്ങളായ വിദ്യാഭാസ രംഗത്ത് മികച്ച വിജയം കാഴ്ചവച്ച കുട്ടികളെ ചടങ്ങില്‍ ആദരിക്കും. അതോടൊപ്പം ക്ലബ്ബിന്റെ സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയം നേടിയവര്‍ക്ക് സമ്മാനദാനവും ശ്രി തോമസ് ജോസഫ് നിര്‍വഹിക്കും. ഇരുപതോളം വിഭവങ്ങളുമായി ക്ലബ്ബ് ഒരുക്കുന്ന ഓണ സദ്യക്ക് ശേഷം വടംവലി, ഉറിയടി, തുടങ്ങിയ വിവിധ ഇനം കായിക പരിപാടികളോടെ വൈകുന്നേരം ആറുമണിയോടെ ഓണാഘോഷത്തിന് തിരശീല വീഴും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ whatsapp :07450604620
EMAIL :[email protected]
Venue –
Cosmopolitan Club ,Hengrove community Centre , Fortfield Road ,Whitchurch ,Bristol BS14 9NX
For more details Contact /Whatsapp : 074 50 60 46 20
Or Email:[email protected]